ഇന്ത്യ യുഎസ് ടു പ്ലസ്ടു യോഗം ഡൽഹിയിൽ ചേർന്നു

ന്യൂഡെല്‍ഹി . ഇന്ത്യ യുഎസ് ടു പ്ലസ്ടു യോഗം ഡൽഹിയിൽ ചേർന്നു. വിദേശകാര്യ – പ്രതിരോധ മന്ത്രിതലത്തിലാണ് ചർച്ച .പശ്ചിമേഷ്യയിലെ സംഘർഷവും ,ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് ഇടപെടലുകളും യോഗത്തിൽ ചർച്ചയായി

ഇന്ത്യ– അമേരിക്ക പ്രതിരോധ ഇടപാടുകളും,ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രതിരോധ ബന്ധം ഇടപ്പെടുത്തുന്നതിനുള്ള നിർണായ യോഗമാണ് ഡൽഹിയിൽ നടന്നത്. ജെറ്റ് എന്‍ജിന്‍ സാങ്കേതിക വിദ്യാ കൈമാറ്റവും ,MQ 9B ഡ്രോണ്‍ ഇടപാടും പ്രധാന വിഷയങ്ങൾ ചർച്ചയായി.ജി 20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഇന്ത്യ–യൂറോപ്പ്–പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയും നയതന്ത്രതലത്തിലെ മുഖ്യചര്‍ച്ചയായി.

ഇന്ത്യ യുഎസ് ബന്ധത്തിലെ നെടുംതൂണ് പ്രതിരോധ മേഖലയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ക്വാഡ് സഖ്യത്തിലൂടെ ഇൻഡോ പസഫിക് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

ചൈനയുടെ ഇടപെടൽ കൂടാതെ ഫസ്റ്റ് മേശയിലെ നിലവിലെ അന്തരീക്ഷവും യോഗത്തിൽ ചർച്ചയായി.കാനഡയിലെ ഖലിസ്ഥാൻ അനുകൂല സാഹചര്യത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു.

Advertisement