കൈക്കൂലി കേസിൽ ഇ ഡി ഉദ്യോഗസ്ഥൻ പിടിയിൽ

ജയ്പൂർ .രാജസ്ഥാനിൽ കൈക്കൂലി കേസിൽ ഇ ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ.ഇടനിലക്കാരനിൽ നിന്ന് 15 ലക്ഷം കൈക്കൂലി രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് . ആൻറി കറപ്ഷൻ ബ്യൂറോയുടെതാണ് ഇ ഡി ക്കെതിരെയുള്ള നടപടി .അതേസമയം ,ചോദ്യപേപ്പർ ചോർച്ച കേസിൽ രാജസ്ഥാനിൽ ഇ ഡി നടപടി കടുപ്പിക്കുന്നു



ചിട്ടി ഫണ്ട് വിഷയത്തിൽ കേസ് എടുക്കാതിരിക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 17 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി.പരാതിക്കാരന്റെ ഇംഫാലിലെ സ്വത്ത് കണ്ടുകെട്ടാതിരിക്കുന്നതിനും , ഇംഫാലിലെ ചിട്ടി ഫണ്ട് അഴിമതിയിൽ അറസ്റ്റ് ചെയ്യാതിരിക്കുന്നതിനുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതി പരിശോധിച്ച ശേഷം ജയ്പൂരിലെ ആൻറി കറപ്ഷൻ ബ്യൂറോ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നവൽ കിഷോർ മീണയെയും കൂട്ടാളി ബാബുലാൽ മീണയെയും പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിനിടെയാണ് പിടിയിലായത് .മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ മകൻ വൈഭവ് ഗെഹ് ലോട്ടിനെ ചോദ്യംചെയ്ത് ദിവസങ്ങൾക്കകം ആണ് പുതിയ സംഭവവികാസങ്ങൾ .ഇ ഡി ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽ കുടുങ്ങിയത് രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസ് നീക്കം.അതിനിടെ രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ഡോട്ടാശ്രയുടെ മകനെ ഇ ഡി ചോദ്യം സമൻസ് അയച്ചു.നിയമന പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയിലാണ് ഇ ഡി നടപടി.ഇതേ കേസിൽ ഡോട്ടാശ്രയുടെ വീട്ടിൽ ഇ ഡി മണിക്കൂറുകളോളം റെയ്ഡ് നടത്തിയിരുന്നു

Advertisement