ഇസ്രായേൽ എംബസിയിലേക്ക് എസ് എഫ് ഐ മാർച്ച്; നാൽപതോളം നേതാക്കൾ അറസ്റ്റിൽ

ന്യൂ ഡെൽഹി :
ഡൽഹിയിലെ ഇസ്രായേൽ എംബസിയിലേക്ക് വീണ്ടും എസ്എഫ്ഐ പ്രവർത്തകരുടെ മാർച്ച്. നേരത്തെ മാർച്ച് നടത്തിയിരുന്ന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദേശീയ നേതാക്കളായ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ, ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ്എഫ്ഐയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ ഐഷി ഘോഷ് എന്നിവരുൾപ്പെടെ നാൽപതോളം പേരാണ് അറസ്റ്റിലാകുന്നത്. ഇതിനു പിന്നാലെയാണ് പ്രവർത്തകർ വീണ്ടും മാർച്ചുമായി എത്തിയത്.

ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യ കാലങ്ങളായി സ്വീകരിച്ചുപോന്നിരുന്ന നിലപാട് തുടരണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പലസ്തീനെ പിന്തുണച്ചാണ് വിദ്യാർഥി സംഘടനാ മാർച്ച്. കൂടുതൽ പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് നിരോധനജ്ഞ പ്രഖ്യാപിച്ചു. അറസ്റ്റിലായ നേതാക്കളെ പൊലീസ് ഡൽഹിയുടെ അതിർത്തി മേഖലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.

Advertisement