ഇസ്രായേലിലാണ് പ്രധാനമന്ത്രിക്ക് താത്പര്യം, മണിപ്പൂർ പ്രധാനമായി തോന്നുന്നേയില്ല: രാഹുൽ ഗാന്ധി

മണിപ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രായേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താത്പര്യമെന്നാണ് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മിസോറാമിൽ പ്രചാരണത്തിന് എത്തിയതായിരുന്നു രാഹുൽ. ഇസ്രായേലിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും താത്പര്യമുണ്ട്. എന്നാൽ മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താത്പര്യമില്ല.

മണിപ്പൂർ എന്ന ആശയം ബിജെപി തകർത്തു. മണിപ്പൂർ ഇപ്പോൾ ഒരു സംസ്ഥാനമേയല്ല. രണ്ടായി വിഭജിക്കപ്പെട്ടു. ആളുകൾ കൊല്ലപ്പെട്ടു. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു. കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. എന്നിട്ടും പ്രധാനമന്ത്രിക്ക് ഇത് പ്രധാനമായി തോന്നുന്നില്ലെന്നും രാഹുൽ പറഞ്ഞു.

Advertisement