ജാതി സെൻസസ് നടപ്പാക്കണം; പ്രവർത്തക സമിതിയിൽ പ്രമേയം പാസാക്കി കോൺഗ്രസ്

Advertisement

ന്യൂ ഡെൽഹി :ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തക സമിതിയിൽ പ്രമേയം പാസാക്കി കോൺഗ്രസ്. രാജ്യത്തിന്റെ നന്മക്ക് ജാതി സെൻസസ് അനിവാര്യമാണെന്നും പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ശക്തമായ കാൽവവെപ്പാണിതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രവർത്തക സമിതിയിൽ നാല് മണിക്കൂറാണ് ജാതി സെൻസസിനെ കുറിച്ച് ചർച്ച ചെയ്തത്. സമിതി സെൻസസിനെ ഐക്യകണ്‌ഠേന പിന്തുണക്കുകയും ചെയ്തു

പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ശക്തമായ കാൽവെപ്പാണിത്. രാജ്യത്തിന്റെ നന്മക്ക് ജാതി സെൻസസ് അനിവാര്യമാണ് താനും. അതിന് രാഷ്ട്രയീ ലക്ഷ്യമില്ല. കോൺഗ്രസിന്റെ തീരുമാനത്തെ ഇന്ത്യ മുന്നണി പിന്തുണക്കുമെന്നാണ് പ്രതീക്ഷ. വ്യത്യസ്ത നിലപാടുകൾ ഉണ്ടാകാം. അവർക്കത് പങ്കുവെക്കുകയും ചെയ്യാം. ഇത് ഫാസിസ്റ്റ് സഖ്യമല്ല. പക്ഷേ അവരതിന് പൂർണ പിന്തുണ നൽകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement