ഒരു വ്യക്തിയെ കുറിച്ചല്ല പറഞ്ഞത്, മാധ്യമങ്ങൾ വളച്ചൊടിച്ചു: ന്യായീകരണവുമായി സത്യഭാമ

നർത്തകൻ ആർ എൽ വി രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കലാമണ്ഡലം സത്യഭാമ. ആർ എൽ വി എന്ന സ്ഥാപനത്തെ കുറിച്ചാണ് പറഞ്ഞതെന്നും വ്യക്തിയെ കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും സത്യഭാമ പറഞ്ഞു

നേരത്തെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വർണവെറി വെളിപ്പെടുന്നത്. പുരുഷൻമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണ്. കളിക്കുന്നുണ്ടെങ്കിൽ സുന്ദരൻമാരായവർ കളിക്കണം. ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണ്. പെറ്റ തള്ള പോലും സഹിക്കില്ലെന്നും ഇവർ അധിക്ഷേപിച്ചിരുന്നു

സത്യഭാമയുടെ വർണവെറിക്കെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഇവർ രംഗത്തുവന്നത്. അതേസമയം സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു.

Advertisement