ഇന്ത്യ കാനഡ നയതന്ത്ര പോരാട്ടം അനുദിനം രൂക്ഷമാകുമ്പോള്‍, മനസുരുകി ഇന്ത്യവിടാനിരുന്ന ആയിരങ്ങള്‍

Advertisement

ന്യൂഡെല്‍ഹി. ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യ കാനഡ നയതന്ത്ര പോരാട്ടം അനുദിനം രൂക്ഷമാകുകയാണ്. കാനഡ യിലുള്ള ഇന്ത്യൻ പൗരൻ മാരെയും വിദ്യാർത്ഥി കളെയുമാണ് ആശങ്കയിലാക്കിയത്. വിസ സേവനങ്ങൾ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതും , കാനഡയോട് നയതന്ത്ര ഉദ്യോഗസ്ഥരെ കുറയ്ക്കാൻ ആവശ്യപ്പെട്ടതും ഇന്ത്യക്കാരെയാകും ബാധിക്കുക.

കാനഡയിൽ 1689055 ഇന്ത്യക്കാർ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്.കനേഡിയൻ ജനസംഖ്യയുടെ 2% ത്തോളം സിഖ് വംശജരാണ്.ഹർദീപ് സിംഗ് നിജ്ജാറിന്റ കൊലപാതകവുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത് കാനഡയെക്കാൾ ഏറെ ബാധിക്കുന്നത്, ഇന്ത്യക്കാരെആകും.

കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.സമാനമായ നടപടി കാനഡയുടെ ഭാഗത്തുനിന്നും ഉണ്ടായാൽ, കാനഡയിലേക്ക് പോകാനായി വിസ കാത്തുനിൽക്കുന്ന 10000 കണക്കിന് പേർ പ്രതിസന്ധിയിലാകും.

അത്തരത്തിൽ ഉണ്ടായില്ലെങ്കിൽ പോലും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണം എന്ന്ഇ ന്ത്യ കാനഡയോടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാക്കിയാൽ നിലവിലുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് വൈകാൻ വഴി വക്കും.

കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ, കാനഡയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, കനേഡിയൻ പിആർ അപേക്ഷകർ എന്നിവരുടെ ഭാവി ഇതോടെ പ്രതിസന്ധിയിലാകും.പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ആലോചനയിലാണ് ഇരു രാജ്യങ്ങളും.

Advertisement