റെയില്‍വേ പോര്‍ട്ടര്‍മാരുടെ വസ്ത്രവും ബാഡ്ജും ധരിച്ച് ചുമടെടുത്ത് രാഹുല്‍ഗാന്ധി

Advertisement

പുതിയ വേഷത്തിൽ വീണ്ടും തരംഗമായി രാഹുൽ ഗാന്ധി എംപി .
റെയില്‍വേ പോര്‍ട്ടര്‍മാരുടെ വസ്ത്രവും ബാഡ്ജും ധരിച്ച് ചുമടുത്താണ് രാഹുല്‍ഗാന്ധി സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.രാഹുലിന്റെ നാടകമെന്ന് ബിജെപി ആരോപിച്ചു .

സാധാരണക്കാരുടെ ഇന്ത്യയെ തൊട്ടറിയാൻ രാഹുൽ ഗാന്ധി ഇതിനുമുൻപും പല വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഇന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്
ഡൽഹി ആനന്ദ്‌വിഹാര്‍ റെയില്‍വേസ്റ്റേഷനിൽ പോര്‍ട്ടര്‍മാരുമായി സംവദിക്കുന്നതിനിടെയിലായിരുന്നു രാഹുൽഗാന്ധി തന്നെ പോട്ടർമാരുടെ വേഷം ധരിച്ചത്.പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞശേഷം ചുമടുത്ത് നടന്നു നീങ്ങിയ രാഹുൽഗാന്ധിയെ പോർട്ടർമാർ സ്വീകരിച്ചു

കോൺഗ്രസിൻറെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച് ചിത്രം നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.അതേസമയം, രാഹുലിന്റെ സന്ദർശനം നാടകമാണെന്ന് ബിജെപി വിമർശിച്ചു. വലിച്ചുകൊണ്ടുപോകാൻ ചക്രമുള്ള സ്യൂട്ട്കേസ് എന്തിനാണ് രാഹുൽ തലയിൽ ചുമന്ന് നടന്നതെന്നാണ് ബിജെപിയുടെ പരിഹാസം

Advertisement