ശാസ്താംകോട്ട ഡിബി കോളേജിലെ സംഘർഷം, 4 പ്രതികൾ അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട ഡി.ബി കോളേജിൽ സെപ്റ്റംബർ 13-ാം തീയതി ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 4 പേരെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. കേസ്സിലെ ഒന്നാം പ്രതി തേവലക്കര വില്ലേജിൽ അരിനല്ലൂർ എന്ന സ്ഥലത്ത് പൊന്നമ്പലം വീട്ടിൽ അഖിൽ വയസ്സ് 19, രണ്ടാംപ്രതി ശൂരനാട് സൌത്തിൽ ആയിക്കുന്നത്ത് കാവിനാൽ കുളങ്ങരയിൽ ആകാശ്.എ.മോഹൻ വയസ്സ് 19, നാലാം പ്രതി പാവുമ്പ വില്ലേജിൽ മണപ്പള്ളി വടക്ക് ചേരിയിൽ തെക്കതിൽ വീട്ടിൽ അഭി എന്നു വിളിക്കുന്ന അഭിജിത്ത് വയസ്സ് 20, അഞ്ചാം പ്രതി ശാസ്താംകോട്ട വില്ലേജിൽ പള്ളിശ്ശേരിക്കൽ കാഞ്ഞിരവിള വീട്ടിൽ അഭിജിത്ത് ദേവ് വയസ്സ് 19 എന്നിവരാണ് അറസ്റ്റിലായത്.

13.09.2023 തീയതി ഡി.ബി കോളേജ് ഓഡിറ്റോറിയത്തിൽ മലയാള സിനിമാ നടൻ ആസിഫ് അലി പങ്കെടുത്ത പരിപാടി നടന്നു കൊണ്ടിരിക്കെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ശാസ്താംകോട്ട സ്വദേശിയെ ഇവർ നാലു പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. പ്രതികളുടെ മർദ്ദനത്തിൽ തറയിൽ വീണ വിദ്യാർത്ഥിയെ ഇടിക്കട്ട കൊണ്ട് ഇടിക്കുകയും വളഞ്ഞ് വെച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ തല പൊട്ടുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്ത വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. തുടർന്ന് എട്ട് പ്രതികൾക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്സ് രജിസ്റ്റർ ചെ/dlg.

. സംഭവത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞു. അഖിലിനെ എറണാകുളത്തു നിന്നും, മറ്റ് മൂന്നുപേരെയും തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് 4 പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ശാസ്താംകോട്ട എസ്.ഐ ഷാനവാസ്, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ അഭിലാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ ബാക്കി പ്രതികളുടെ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും ഇവർക്കെതിരെ പ്രിവന്റീവ് നടപടികൾ സ്വീകരിക്കുമെന്ന് ശാസ്താംകോട്ട സി.ഐ അറിയിച്ചു.

Advertisement