‘കാന്താരിയുടെ കലിപ്പൻ, പക്ഷേ, പിടിക്കപ്പെട്ടപ്പോൾ സഹോദര’നെന്ന്; ചിരിയുണത്തിയ ഒരു വീഡിയോ !

പ്രണയം എപ്പോൾ എവിടെ എങ്ങനെ വേണമെങ്കിലും സംഭവിക്കാമെന്നാണ് പ്രണയത്തെ കുറിച്ച് പറയുന്ന മിക്കയാളുകളും ആവർത്തിക്കുന്ന ഒരു കാര്യം. എന്നാൽ, അത് പോലെ തന്നെ ചില പ്രണയങ്ങൾക്ക് നിമിഷാർദ്ധത്തിൻറെ ആയുസ് മാത്രമേയുള്ളൂവെന്നും അതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

കലിപ്പൻറെ കാന്താരിയായി വീഡിയോയിലുള്ള യുവാവ് തൊട്ടടുത്ത നിമിഷം സഹോദരനെന്ന വേഷത്തിലേക്ക് മാറുന്നതായിരുന്നു വീഡിയോ. ഘർ കെ കലേഷ് എന്ന സാമൂഹിക ഉപയോക്താവ് തൻറെ എക്സ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോ മണിക്കൂറുകൾക്കുള്ളിൽ രണ്ട് ലക്ഷത്തിന് മേലെ ആളുകളാണ് കണ്ടത്. “കലേഷ് ഒരു പെൺകുട്ടിയുടെ കുടുംബവും അവളുടെ വീഡിയോ രഹസ്യമായി റെക്കോർഡ് ചെയ്ത ഒരു ആൺകുട്ടിയും.” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്.

വീഡിയോയുടെ തുടക്കത്തിൽ ഒരു തുറന്ന ചായക്കടപോലൊരു സ്ഥലത്ത് ഇരിക്കുന്ന യുവാവ് ദൂരെ റോഡിലൂടെ പോകുന്ന ഒരു പെൺകുട്ടിയെ നോക്കി ചിരിക്കുന്നു. എന്നാൽ ഇതൊന്നും അറിയാതെ, അങ്ങനൊരാൾ അവിടെ ഇരിക്കുന്നുവെന്ന് പോലും അറിയാതെ പെൺകട്ടി റോഡരികിലൂട നടന്ന് പോകുന്നു. തുടർന്ന് വീഡിയോ റിക്കോർഡ് ചെയ്യുന്നയാളെ നോക്കി യുവാവ് ചിരിക്കുന്നു. ഈ നിമിഷം യുവാവിൻറെ കണ്ണുകളിൽ നിന്ന് പ്രണയത്തിൻറെ തീ പാറുന്നത് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്. എന്നാൽ, തൊട്ടടുത്ത നിമിഷം ഒരു പുരുഷനും ഒരു സ്ത്രീയും ചേർന്ന് യുവാവിനെ പിടിച്ച് വച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അയാൾ തൻറെ ഫോണിൽ യുവാവിൻറെ ചിത്രമെടുക്കാൻ ശ്രമിക്കുന്നു. ഇതിനിടെ സ്ത്രീ, യുവാവിനെ വിടാൻ പറയുന്നതും കൂടി നിന്നവർ പഞ്ചാബിയിൽ കമൻറ് പറയുന്നതും കേൾക്കാം. വീഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി പേരാണ് ചിരിക്കുന്ന ഇമോജികളുമായി കമൻറ് ബോക്സ് നിറച്ചത്. ‘ഇപ്പോൾ പാജി വേദന കുറയ്ക്കാൻ ‘റീൽ’ സൈക്കിൾ തകർക്കാൻ തുടങ്ങി, പിന്നെ അവൾ പഞ്ചാബിലേക്കുള്ള വഴി പിടിച്ചു, പാജി☠️’ എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ‘ലപ്പുവിലെ ജിംഗൂരിൻറെ കാമുകൻ, നിങ്ങൾ എന്തിനാണ് ആ പാവത്തെ ഉപദ്രവിക്കുന്നത്?’ എന്നായിരുന്നു മറ്റൊരു കമൻറ്. ‘കാമുകൻ‌, സഹോദരനാകുന്ന നിമിഷം’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ തമാശയായി കുറിച്ചത്.

Advertisement