ഇഡി മേധാവി എസ് കെ മിശ്രയുടെ കാലാവധി ഇന്ന് അവസാനിക്കും

Advertisement

ന്യൂഡെല്‍ഹി.ഇഡി മേധാവി എസ് കെ മിശ്രയുടെ കാലാവധി ഇന്ന് അവസാനിക്കും .ഒക്ടോബർ 15 വരെ കേന്ദ്ര സർക്കാർ കാലാവധി നീട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നില്ല . നാല് തവണ കാലാവധി നീട്ടി നൽകിയ മിശ്രയ്ക്ക് ഇനി കാലാവധി നീട്ടാൻ നൽകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായി സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.‌

1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ മിശ്രയെ 2018 നവംബറിലാണ് 2 വർഷത്തേക്ക് ഇ.ഡി ഡയറക്ടറായി നിയമിച്ചത്. 2020 ൽ മിശ്ര വിരമിക്കുന്നതിനു ദിവസങ്ങൾ മുൻപ് കാലാവധി 3 വർഷമാക്കി ഉത്തരവ് പരിഷ്കരിക്കുകയായിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here