കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റകൂടി ചത്തു

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റകൂടി ചത്തു. ധാത്രി എന്ന പെൺചീറ്റയാണ് ചത്തത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ കുനോയിൽ ചത്ത ചീറ്റകൾ ഒമ്പതെണ്ണമാണ്.പ്രോജക്ട് ചീറ്റയുടെ ഭാഗമായി 20 ചീറ്റുകളെയാണ് സൗത്ത് ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
അതേസമയം ചീറ്റകൾ ചാവുന്നതിൽ വിമർശനവുമായി കോൺഗ്രസ് .ശാസ്ത്രവും സുതാര്യതയും പിന്നോട്ട് പോകുമ്പോൾ ഇതാണ് സംഭവിക്കുന്നത്.ഒരു മനുഷ്യൻ സ്വയം മഹത്വവൽക്കരിക്കാൻ നടത്തിയ ശ്രമത്തിന്റെ ഫലമാണ് ഇതെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ്‌ ആരോപിച്ചു

Advertisement