കുനോ നാഷണല്‍ പാര്‍ക്കിൽ ഒരു ചീറ്റ കൂടി ചത്തു

Advertisement

ഭോപാല്‍.മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിൽ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന ദക്ഷയെന്ന് പെണ്‍ ചീറ്റയാണ് ചത്തത്. മറ്റ് ചീറ്റകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മുറിവേല്‍ക്കുകയും തുടര്‍ന്നാണ് ചീറ്റ ചത്തതെന്ന് അധികൃതർ അറിയിച്ചു.ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണം അസുഖം ബാധിച്ച് നേരത്തെ ചത്തിരുന്നു.കഴിഞ്ഞ സെപ്റ്റംബറിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്.

Advertisement