വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് നേരെ വീണ്ടും കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു

Advertisement

ആഗ്ര:വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് നേരെ വീണ്ടും കല്ലേറ്. ഭോപ്പൽ-ഡൽഹി നിസാമുദ്ദീൻ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ഗ്ലാസ് തകർന്നു. ആഗ്ര റെയിൽവേ ഡിവിഷന് കീഴിലുള്ള മാനിയ-ജാജൗ സ്റ്റേഷനുകൾക്കിടയിൽ വെച്ചാണ് സംഭവം. സി 7 കോച്ചിന്റെ ചില്ലുകളാണ് തകർന്നത്. യാത്രക്കാർക്ക് പരുക്കില്ല. 13-17 സീറ്റുകൾക്കിടയിലെ ഗ്ലാസിനും കല്ലേറിൽ ചെറിയ തകരാറുകൾ സംഭവിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement