മണിപ്പൂർ സംഘർഷം, അമിത്ഷാ വിളിച്ച സർവ്വയോഗം ഇന്ന്

Advertisement

ന്യൂഡെല്‍ഹി . മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ച സർവ്വയോഗം ഇന്ന് ഡൽഹിയിൽ ചേരും. വൈകിട്ട് 3:00 മണിക്ക് പാർലമെന്റ് കോംപ്ലക്സിലാണ് യോഗം. കോൺഗ്രസും ഇടതു പാർട്ടികളും അടക്കം പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. സംഘർഷ ബാധിത മേഖലകളിലെയ്ക്ക് സര്‍ വ്വ കക്ഷി സമാധാന സംഘത്തെ അയയ്ക്കാൻ യോഗം തിരുമാനിയ്ക്കുമെന്നാണ് പ്രതീക്ഷ. സരവ്വ കക്ഷിയോഗം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിയ്ക്കാത്തതിനെ നേരത്തെ കോൺഗ്രസ്സ് വിമർശിച്ചിരുന്നു. കോണ്ഗ്രസ് മുൻ മുഖ്യമന്ത്രി ഒക്രോ ഇബോബി സിങ് ആണ്‌ യോഗത്തിൽ പങ്കെടുക്കുന്നത്.

പ്രധാനമന്ത്രിമായുള്ള കൂടിക്കാഴ്ചയ്ക്കായി 10 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഡൽഹിയിൽ തുടരുകയാണ്. പട്നയില്‍ ചേർന്ന സംയുക്ത പ്രതിപക്ഷ യോഗത്തിൽ, സർവ്വകക്ഷി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് അനൗപചാരികമായി ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ മൗനത്തെയും, വിദേശയാത്രയേയും വിമർശിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സംഘർഷം തുടരുന്ന മണിപ്പൂരിൽ സൈന്യത്തിന്റെ നീക്കം, സ്ത്രീകളെ ഉപയോഗിച്ച് തടഞ്ഞതായി സൈന്യം അറിയിച്ചു. കഴിഞ്ഞദിവസം വെടിവെപ്പുണ്ടായ ക്യാൻപോക്പ്പിയിലേക്ക് പോകും വഴിയാണ് സൈന്യത്തെ സ്ത്രീകൾ തടഞ്ഞത്.അക്രമികളുടെ നീക്കം നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതായും സൈന്യം അറിയിച്ചു.

Advertisement