മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രം സർവ്വ കക്ഷി യോഗം വിളിച്ചു

Advertisement

ഇംഫാല്‍.മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രം സർവ്വ കക്ഷി യോഗം വിളിച്ചു. ഈ മാസം 24 ന് മൂന്ന് മണിക്കാണ് യോഗം

ആഭ്യന്തരമന്ത്രി അമിത് ഷായാണ് സർവ്വ കക്ഷി യോഗം വിളിച്ചത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ മണിപ്പൂരിലെ ജനങ്ങൾക്ക് സമാധാന സന്ദേശവുമായി സോണിയ ഗാന്ധി രംഗത്ത്. മണിപ്പൂരിലേത് വലിയ ദുരന്തം. രാജ്യത്തിന്റെ മനസ്സാക്ഷിയിൽ ആഴത്തിലുള്ള മുറിവ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കും ഗാഡമായ അനുശോചനം അറിയിക്കുന്നു. മണിപ്പൂരിൽ ദൃശ്യങ്ങൾ ഹൃദയഭേദകം.

ജനങ്ങൾ സമാധാനത്തിന്റെ പാതയിലേക്ക് വരണം. മണിപ്പൂരിലെ ധീരരായ സഹോദരിമാർ സമാധാനം കൊണ്ടുവരുന്നതിനു മുൻകൈ എടുക്കണം. അമ്മയെന്ന നിലയിൽ, നിങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു.

മണിപ്പൂരിലെ ജനങ്ങളിൽ വലിയ പ്രതീക്ഷയും വിശ്വാസവുമുണ്ട്. നമ്മൾ ഒരുമിച്ച് ഈ പരീക്ഷണത്തെ അതിജീവിക്കുമെന്നും സോണിയ പറഞ്ഞു.

Advertisement