ഉപഭോക്താക്കൾ കാത്തിരുന്ന ക്രോപ് ടൂളുമായി വാട്സ്ആപ്പ് എത്തുന്നു; കൂടുതൽ വിവരങ്ങൾ

ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ചിത്രങ്ങൾ ക്രോപ്പ് ചെയ്യാൻ സഹായിക്കുന്ന ക്രോപ്പ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഡ്രോയിംഗ് എഡിറ്റിലാണ് ഈ ഫീച്ചറുകൾ ക്രമീകരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ വിൻഡോസ് ബീറ്റ വേർഷനിലുള്ള ഉപഭോക്താക്കൾക്ക് ക്രോപ്പ് ടൂൾ ഫീച്ചർ ലഭിക്കുന്നതാണ്.

തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ വാട്സ്ആപ്പിൽ നിന്ന് കൊണ്ട് തന്നെ ചിത്രങ്ങൾ ക്രോപ്പ് ചെയ്തെടുക്കാൻ ഉപഭോക്താവിനെ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. ക്രോപ്പ് ടൂൾ എത്തുന്നതോടെ, വാട്സ്ആപ്പിൽ നിന്ന് പുറത്തേക്ക് പോയി ഇമേജ് ക്രോപ്പ് ചെയ്യാൻ എടുക്കുന്ന സമയം ലാഭിക്കാൻ സാധിക്കും. നിലവിൽ, ഉപഭോക്താക്കൾ തേർഡ് പാർട്ടി ആപ്പ് ഉപയോഗിച്ച് ചിത്രങ്ങൾ ക്രോപ്പ് ചെയ്യുന്നു, വാട്സ്ആപ്പ് മുഖാന്തരം ഷെയർ ചെയ്യാറുണ്ട്. പരീക്ഷണഘട്ടം പൂർത്തിയാക്കിയാൽ, ഉടൻ തന്നെ എല്ലാത്തിനും ക്രോപ് ടൂൾ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ പദ്ധതി.

Advertisement