മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഇല്ല

Advertisement

ന്യൂഡെല്‍ഹി. മണിപ്പുരില്‍ രാഷ്ട്രപതി ഭരണം വേണം എന്ന ആവശ്യം തള്ളി കേന്ദ്രസർക്കാർ. ഗോത്രവര്‍ഗക്കാര്‍ക്കു വേണ്ടി പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യം പരിഗണിച്ചെക്കും. ചൂരാചന്ദ്പുര്‍ ജില്ലയിൽ നടന്ന ചർച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

പ്രശ്നപരിഹാരങ്ങൾക്ക് രണ്ടാഴ്ചത്തെ സമാധാന അന്തരീക്ഷം ഒരുക്കാൻ ഗോത്ര വർഗ്ഗ സംഘടനകളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാലുദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ തിങ്കളാഴ്ച രാത്രി മണിപ്പുറില്‍ എത്തിയത്.

സോ-കുക്കി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ നേതാക്കള്‍, ഗോത്രവര്‍ഗ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി അമിത് ഷാ ചര്‍ച്ച നടത്തി.

Advertisement