സിംഹക്കുട്ടിയെ പോലെ പശുക്കിടാവ്!

സിംഹക്കുട്ടിയോട് സമാനമായ പശുക്കുട്ടി…. അതെ, സിംഹക്കുട്ടിയെ പോലുള്ള ഒരു കിടാവിന് ജന്മം നല്‍കിയിരിക്കുകയാണ് പശു. മദ്ധ്യപ്രദേശിലെ റെയ്സന്‍ ജില്ലയിലാണ് ഈ അതിശയിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തെഹ്‌സില്‍ ബീഗംഗഞ്ചിലെ ഗോര്‍ഖ ഗ്രാമത്തിലാണ് സംഭവം. അവിശ്വസനീയമായ ഈ സംഭവം ഗ്രാമത്തിലെ ആളുകളെ ആവേശത്തിലാക്കിയിരിക്കുകയാണ്. വിവരം അറിഞ്ഞതോടെ നിരവധി പേരാണ് ഇവിടേക്ക് വരുന്നത്. പലരും ഇതിനെ പ്രകൃതിയുടെ അത്ഭുതമായി കണക്കാക്കി.
അതേസമയം ഗര്‍ഭപാത്രത്തിന്റെ തകരാറാണ് ഇത്തരത്തിലൊരു കുട്ടി ജനിക്കാന്‍ കാരണമെന്ന് വെറ്റിനറി വിഭാഗം പറഞ്ഞു. ആരോഗ്യവാനായിരുന്ന പശുക്കുട്ടി ജനിച്ച് മുപ്പത് മിനിറ്റിനുള്ളില്‍ ചാവുകയും ചെയ്തു. സിംഹത്തിന്റെ ആകൃതിയിലുള്ള ചത്ത പശുക്കുട്ടിയെ കാണാന്‍ ഗ്രാമത്തിന്റെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ കൂട്ടത്തോടെ എത്തി.

Advertisement