സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് രാഹുൽ ഗാന്ധി തത്ക്കാലം ഒഴിയില്ല

ന്യൂഡെല്‍ഹി.സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിയണമെന്ന നിർദ്ദേശം: രാഹുൽ ഗാന്ധി തത്ക്കാലം അനുസരിയ്ക്കില്ലെന്ന് വിവരം.ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നല്കിയ നോട്ടീസ് പ്രകാരം ഏപ്രില്‍ 22-ന് മുന്‍പ് രാഹുൽ ബംഗ്ലാവ് ഒഴിയണമെന്നാണ് നിര്‍ദേശം. 2004-ല്‍ ലോക്‌സഭാംഗമായതു മുതല്‍ ഉപയോഗിയ്ക്കുന്ന തുഗ്ലക്ക് ലെയിന്‍ 12-ലെ ബംഗ്ലാവ് ഒഴിയാനാണ് നിർദ്ദേശം.

അപ്പീൽ നല്കാൻ തിരുമാനിച്ച സാഹചര്യത്തിൽ ആണ് വീട് ഒവിയേണ്ടെന്ന തിരുമാനം. ഇതു സംബന്ധിച്ച് രാഹുല്‍ നിയമോപദേശം തേടിയെന്നും വിവരമുണ്ട്. ഇക്കാര്യം ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയെ അറിയിക്കും.

Advertisement