പാര്‍ക്കില്‍ നായയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാര്‍ക്കില്‍ നായയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഹരിനഗര്‍ സ്വദേശിയായ ആളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

ഹരി നഗറിലെ പാര്‍ക്കിലാണ് നായയെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നായകള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ ആള്‍ സംഭവം കാണുകയും മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മൃഗസ്നേഹികളടക്കം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Advertisement