കബഡി കളിയ്ക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ചെന്നെ.കബഡി കളിയ്ക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തമിഴ് നാട് സംസ്ഥാന കബഡി താരം വിമലാണ് മരിച്ചത്. കടലൂർ കടമ്പുലിയൂരിലെ സംസ്ഥാന കബഡി മത്സരത്തിനിടെയായിരുന്നു ദാരുണാന്ത്യം. മത്സരത്തിനിടെ വിമലിനെ എതിർടീമിലെ ആളുകൾ പിടിയ്ക്കാൻ ശ്രമിയ്ക്കുന്നതും കളിക്കളത്തിൽ കുഴഞ്ഞുവീഴുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടനെ തന്നെ പൺറൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.കടമ്പുലിയൂർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Advertisement