ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്‌ മാർച്ച് നടത്തി

പോരുവഴി: പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പോലീസ് ലാത്തി ചാർജിലും സ്കൂൾ അധികൃതരുടെ നിരുത്തരവാദ നിലപാടിലും പ്രതിഷേധിച്ച് പോരുവഴി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.ചക്കുവള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച്‌ സ്റ്റേഷന്റെ നൂറു മീറ്റർ അകലെ വച്ച്
ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു.

വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.തുടർന്ന് നടന്ന പ്രധിഷേധ യോഗം ഡിസിസി വൈസ് പ്രസിഡന്റ്‌ കെ.കൃഷ്ണൻ കുട്ടി നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ കിണറുവിള നാസർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ്‌ സുകുമാരൻ നായർ,സരസ്വതി അമ്മ, ചക്കുവള്ളി നസീർ,അർത്തിയിൽ അൻസാരി,അഡ്വ.ജി.കെ. രഘുകുമാർ,അബ്ദുൽ സമദ്,അയന്തിയിൽ ശിഹാബ്,നാസർ പേറയിൽ,എച്ച്.നസീർ,ശൂരനാട് സുഭാഷ്,ജലീൽ പള്ളിയാടി,അസൂറ ബീവി,അനീഷ് അയന്തിയിൽ,ഷംല ശിഹാബ്,ഹനീഫ ഇഞ്ചവിള,നാസർ മൂലത്തറ, കരീം മോദീന്റയ്യത്ത്, ഇർഷാദ് കബീർ,അഫിൻ നാസർ, സലീം കല്ലുവെട്ടാംകുഴി എന്നിവർ പ്രസംഗിച്ചു.

Advertisement