കൊല്ലം പ്രാദേശിക ജാലകം

കെ റെയിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ

കൊല്ലം.കെ റെയിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ. കൊല്ലത്ത് ബിജെപി സമ്പൂർണ്ണ ജില്ലാ സമിതി യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 29ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി.ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നിന്ന് കൊട്ടിയം വരെ കെ റെയിൽ വിരുദ്ധ പദയാത്ര നടത്തും. കെ റെയിൽ കടന്നുപോകുന്ന മണ്ഡലങ്ങളിൽ പരിസ്ഥിതി പ്രവർത്തകരെ ഉൾപ്പെടുത്തി ജനകീയ പാർലമെന്റ് സംഘടിപ്പിക്കും. അഴിമതി മാത്രം ലക്ഷ്യം വെച്ചാണ് പിണറായി സർക്കാർ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് കൃഷ്ണകുമാർ ആരോപിച്ചു.

സ്ത്രീ സുരക്ഷക്ക് സ്ത്രീ ശക്തി എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ 22 കേന്ദ്രങ്ങളിൽ സായാഹ്ന ധർണ സംഘടിപ്പിക്കും.

ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി നേടിയ തിളക്കമാർന്ന വിജയം കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിലെ
പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയമെന്നും കൃഷ്ണകുമാർ പറഞ്ഞു.

യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌മരായ സി ശിവൻകുട്ടി വി ടി രമ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കെ സുഭാഷ് സെക്രട്ടറി രാജി പ്രസാദ് സംസ്ഥാന സമിതി അംഗം ജി ഗോപിനാഥ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ വി വിനോദ് അഡ്വ വയക്കൽ സോമൻ എന്നിവർ സംസാരിച്ചു.

പള്ളി കോംപൗണ്ടിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
കൊട്ടാരക്കര : കൊട്ടാരക്കര ലത്തീൻ കത്തോലിക്കാ പള്ളിയുടെ വരാന്തയിൽ ഫിറ്റ് ചെയ്തിരുന്ന CCTV ക്യാമറയും പള്ളി കോംപൗണ്ടിൽ പാർക്ക് ചെതിരുന്ന ആട്ടോ റിക്ഷയുടെ പെട്രോൾ ടാങ്കിൽ നിറച്ചിരുന്നു പെട്രോളും ഓട്ടോറിക്ഷയിൽ വച്ച് സൂക്ഷിച്ചിരുന്ന പണി സാധനങ്ങളും ഉൾപ്പെടെ 6000 രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ച

കേസിലെ പ്രതിയായ കൊട്ടാരക്കര വില്ലേജിൽ മുതുവാനൂർ, മുസ്ലിം സ് ട്രീറ്റ് ചരുവിള പുത്തൻവീട്ടിൽ ജോജോ(30)പിടിയില്‍. കൊട്ടാരക്കര SI മാരായ C. K. വിദ്യാധിരാജ്‌ , ശ്രീകുമാർ, അജിതൻ, ജോൺസൺ, സിപിഒ കിരൺ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ട്രയിനില്‍നിന്നും കളഞ്ഞുകിട്ടിയഅഞ്ചുപവന്‍ തൂക്കമുള്ളമാല ഉടമസ്ഥയെ ഏല്‍പ്പിച്ചു

കുണ്ടറ. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മാവേലി എക്സ്പ്രസിൽ നിന്നും, കണ്ണൂർ ജില്ലയിലെ അരുളി ഗവൺമെന്റ് എച്ച്എസ്എസ് അധ്യാപകനും കുമ്പളം സ്വദേശിയുമായ സജി മോനു കളഞ്ഞു കിട്ടിയ 5 പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ് ഉടമയെ കണ്ടെത്തി ഏല്‍പ്പിച്ചത്, സോഷ്യൽ മീഡിയയിൽ

അറിയിച്ചതനുസരിച്ച് ഉടമസ്ഥയും അധ്യാപികയുമായ സംഗീത സജിമോനെ വിളിക്കുകയായിരുന്നു. മാല നഷ്ടമായതില്‍ വിഷമിച്ചിരുന്ന സംഗീതക്ക് കുണ്ടറ പോലീസ് സ്റ്റേഷനിൽ വച്ച് സ്പെഷ്യൽ ബ്രാഞ്ച് SI സുഗുണന്റെയും,പോലീസ് ഉദ്യോഗസ്ഥരുടെയും, പൊതു പ്രവർത്തകരുടെയും,സജിമോന്റെയും സാ ന്നിധ്യത്തിലാണ് കുണ്ടറ അഡീഷണൽ SI ഷാജഹാൻ ഉടമസ്ഥയായ സംഗീതക്കു മാല കൈമാറിയത്.

യാത്രാക്ലേശം പരിഹരിക്കാൻ ഗ്രാമ വണ്ടികൾ
കരുനാഗപ്പള്ളി . കരുനാഗപ്പള്ളി, കുന്നത്തൂർ. ചവറ മണ്ഡലങ്ങളിലേ യാത്ര ക്ലേശം പരിഹരിക്കാൻ “ഗ്രാമ വണ്ടി“വരുന്നു.
കെഎസ്ആർ ടിസിയും, സംസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്ന് ഗ്രാമപ്രദേശങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കാൻ നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ “ ഗ്രാമ വണ്ടിയുടെ “ നടത്തിപ്പിനായി ആലോചനായോഗം ചേർന്നു.

കരുനാഗപ്പള്ളിയിൽ ഗ്രാമവണ്ടിയ്ക്കായി ചേർന്ന യോഗം

ഗ്രാമപ്രദേശങ്ങളിലേക്കും ,സാമൂഹികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും ,പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിനും ,സർക്കാരും കെ എസ് ആർ ടി സിയും മുൻ കൈ എടുത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡീസൽ ചിലവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കണം.
പദ്ധതിയുടെ പ്രത്യേകതകൾ:
യാത്രാസൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നും മറ്റ് സർവ്വീസുകളിലേക്ക് ഫീഡർ സർവ്വീസായും എൻഡ് ടു എൻഡ് സർവ്വീസായും ഗ്രാമവണ്ടി സർവ്വീസ് നടത്തും.ബസ്സുകൾക്ക് 25 മുതൽ 48 വരെ സീറ്റുകൾ ഉണ്ടായിരിക്കും. ഗ്രാമ വണ്ടി സർവ്വീസിന് ഉപയോഗിക്കുന്ന ബസ്സിന്റെ നിറം ,ഡിസൈൻ എന്നിവ സംസ്ഥാനത്ത് ഒട്ടാകെ ഒന്നായിരിക്കും. ഗ്രാമ വണ്ടി സർവ്വീസുകൾ പഞ്ചായത്തിന്റെ ആവശ്യാനുസരണം സർവ്വീസുകൾ നടത്തുന്നതായിരിക്കും എന്നാൽ മാസത്തിൽ 25 ദിവസമെങ്കിലും സർവ്വീസ് ഓപ്പറൈറ്റ് ചെയ്യുമെന്ന് ഉറപ്പാക്കണം. കുറഞ്ഞത് ഒരു മാസമെങ്കിലും ഓപ്പറൈറ്റ് ചെയ്തതിനു ശേഷം മാത്രമേ നിലവിലുള്ള ഷെഡ്യൂളുകളിൽ മാറ്റം വരുത്തുവാൻ സാധിക്കുകയുള്ളു.ഗ്രാമ വണ്ടിയുടെ ടിക്കറ്റ് വരുമാനം ,ഡീസൽ തുക ഒഴികെയുള്ള മറ്റ് ചിലവുകൾക്കായി കെ എസ് ആർ ടി സിയ്ക്ക് ഉപയോഗിക്കാം.
ഓർഡിനറി ബസ്സുകൾക്ക് നിശ്ചയിക്കുന്ന ടിക്കറ്റ് നിരക്കായിരിക്കും ഗ്രാമ വണ്ടിക്കും ,ഇതിനോടപ്പം വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ ,ഭിന്നശേഷി പാസ്സുകൾ ,നിലവിലുള്ള മറ്റ് പാസ്സുകൾ എന്നിവയും ലെഗേജ് നിരക്കുകളും ബാധകമായിരിക്കും.
ഒന്നിലധികം ഗ്രാമപഞ്ചായത്തു കളിലൂടെ സഞ്ചരിക്കുന്ന ഗ്രാമ വണ്ടികളുടെ ഡീസൽ തുക ദൂരപരിധി അനുസരിച്ച് ആയിരിക്കും തീരുമാനിക്കുക.
ഗ്രാമവണ്ടി നടത്തിപ്പിന്റെ ചുമതല പഞ്ചായത്ത് ട്രാൻസ്പോർട്ടേഷൻ മാനേജ്മെന്റ് കമ്മിറ്റി വഴിയാണ് നടപ്പിലാക്കുന്നത്.
ട്രാൻസ്പോർട്ടേഷൻ മാനേജ്മെന്റ് കമ്മിറ്റിയിൽ സ്ഥലം എം എൽ എ മാര്‍ ,ജില്ലാ /ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ഉപദേശകരായി പ്രവർത്തിക്കും.ഒന്നിലധികം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ ചേർന്ന് സർവ്വീസുകൾ ലഭ്യമാക്കുന്ന സാഹചര്യത്തിൽ യാത്ര പുറപ്പെടുന്ന തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷൻ ചെയർമാനും, മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ കോ-ചെയർമാനുമായിരിക്കും.ബസ്സുകളുടെ ഇന്ധനക്ഷമത നിർണ്ണയിക്കുന്നതിന് ടെക്നിക്കൽ കമ്മിറ്റിയും ഉണ്ടായിരിക്കും .
ഈ മാസം തന്നെ പദ്ധതിയുടെ അന്തിമ രൂപം തയ്യാറാക്കും.

കരുനാഗപ്പള്ളി പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എം എൽ എ മാരായ സി ആർ മഹേഷ്,കോവൂർ കുഞ്ഞുമോൻ, ഡോ സുജിത്ത് വിജയൻപിള്ള, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, കെ എസ് ആർ ടി സി കൊല്ലം ഡിടിഒ അജിത് കുമാർ, എ ടി ഒ രത്നാകരൻ ടി കെ ,ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ എ വി അനിൽകുമാർ ,ട്രാഫിക് കൺട്രോളിംഗ് ഇൻസ്പെക്ടർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു

സാഹിത്യം നവീകരിക്കപ്പെടുന്നുണ്ടെങ്കിലും പ്രതിസന്ധികളില്‍ പെടുന്നുവെന്ന് ടിഡി രാമകൃഷ്ണന്‍

പന്മന. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യം 2021 സെമിനാർ ടി.ഡി.രാമകൃഷണൻ ഉദ്ഘാടനം ചെയ്തു.പുതിയ സാഹിത്യം നിരന്തരമായി നവീകരിക്കപ്പെടുന്നുണ്ടെന്നും എന്നാൽ പല വിധത്തിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും സാഹിത്യം നേരിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പുതിയ തലമുറ ആഴത്തിലുള്ള വായനയെ ഇഷ്ടപ്പെടുന്നുവെന്നും കൃതികളെ സമഗ്രമായി പഠനവിധേയമാക്കുന്നതിൽ യുവതലമുറ കൂടുതൽ ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലൈബ്രറി കൗൺസില്‍ എക്സിക്യൂട്ടീവ് അംഗം ഡോ. പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ചവറ കെ.എസ്.പിള്ള, ക്യാമ്പസ് ഡയറക്ടർ ഡോ.കെ.പി.വിജയലക്ഷമി,ക്യാമ്പ് ഡയറക്ടർ ഡോ.കെ.ബി.ശെൽവമണി എന്നിവർ സംസാരിച്ചു.വി.വിജയകുമാർ നന്ദി രേഖപ്പെടുത്തി.കൊല്ലം ജില്ലാ ലൈബ്രറി കൺസിൽ പ്രസിഡൻ്റ് കെ.ബി.മുരളി കൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഡി.സുകേശൻ നന്ദി രേഖപ്പെടുത്തി

പുതിയ സിനിമയിലെ സ്ഥലകാലങ്ങളെക്കുറിച്ച് സി.എസ്.വെങ്കിടേശ്വരൻ പ്രഭാഷണം നടത്തി. കഥയുടെ വർത്തമാനം എന്ന സെഷനിൽ പ്രദീപ് പനങ്ങാട് മോഡറേറ്ററായിരുന്നു.എസ്.ആർ.ലാൽ, ജേക്കബ് എബ്രഹാം എന്നീ കഥാകൃത്തുക്കൾ പങ്കെടുത്തു. ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്ന കവിതയുടെ ആവിഷ്ക്കാരം നടന്നു.എൻ.എസ്.എസ്.യുണിറ്റിലെ കുട്ടികളാണ് ആവിഷ്ക്കാരം നടത്തിയത്.

ഹൈദരലി ശിഹാബ് തങ്ങൾ സംശുദ്ധ രാഷ്ട്രീയത്തിനുടമ –
കോവൂർ കുഞ്ഞുമോൻ എം.എൽ.എ.

ശാസ്താംകോട്ട: പാണക്കാട് കൊടപ്പനക്കൽ കുടുംബo മത സൗഹാർദ്ദത്തിന്റെ പ്രതീകമാണ്. കേരളത്തിൽ വർഗ്ഗീയ സംഘർഷം പൊട്ടി പുറപ്പെടേണ്ട സാഹചര്യം ഉണ്ടായപ്പോൾ സമചിത്തതയോടെ കേരളത്തിൽ മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മതേതരത്വം സംരക്ഷിക്കാൻ ഹൈദരാലി ശിഹാബ് തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് വലിയ ഉയർച്ചയാണ് ഉണ്ടായിട്ടുള്ളത്. മുസ്ലീം ലീഗ് പടിഞ്ഞാറേ കല്ലട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാളിമുക്ക് ജംഗ്ഷനിൽ നടത്തിയ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്യത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുധാകരൻ കോയിക്കടവ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സമിതിയംഗവും, മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമായ നൗഷാദ് യൂനസ്, പടി. കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ ,കാ രുവള്ളിൽ ശശി, മുഹമ്മദ് കുഞ്ഞ്, ഉഷാലയം ശിവരാജൻ , മധുരിമ ശിഹാബുദീൻ, കടപുഴ മാധവൻ പിള്ള , ആർ. ചന്ദ്രൻ പിള്ള ,സുബാഷ് എസ്. , തോപ്പിൽ ജമാലുദീൻ, കാരാളി വൈ ഏ. സമദ്, തൊളിയ്ക്കൽ സുനിൽ ,മുഹമ്മദ് കുഞ്ഞ്, രാജു, ശിവൻ പിള്ള , ഇടവന ശ്ശേരി സ ലാ ഹു ദീൻ ,ഷാനി, രാജപ്പൻ പിള്ള എന്നിവർ പ്രസംഗിച്ചു.

പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പോക്സോ പ്രകാരം അറസ്റ്റില്‍

പെരിനാട് . പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. പെരിനാട് വില്ലേജില്‍ ചെമ്മക്കാട് ചാമവിള കോളനി ഗീതാഞ്ജലി ഭവനില്‍ കിരണ്‍ (19) ആണ് പോലീസ് പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. രാത്രി കുളിമുറിയില്‍ ആളനക്കമുണ്ടെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ കുളിമുറി ജന്നലിലൂടെ മൊബൈല്‍ ഫോണ്‍ ക്യാമറ കടത്തി കുളിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. മൊബൈല്‍ ഫോണ്‍ കണ്ട പെണ്‍കുട്ടി ഒച്ചവച്ച് കൊണ്ട് ഫോണില്‍ കയറി പിടിച്ചു. അതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. മൊബൈല്‍ ഫോണ്‍ പിന്‍തുടര്‍ന്ന് പോലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ സമാന സ്വഭാവമുളള കേസില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടുളളയാളാണ്. അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ ദേവരാജന്‍. സി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഷബ്നാ.എം, ഹരികുമാര്‍, റഹീം, പ്രദീപ്കുമാര്‍, സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രണ്ടു കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രണ്ടു കോടിയോളം രൂപ മുടക്കി ഓക്സിജൻ ജനറേറ്റർ, സർജിക്കൽ ഐ സി യൂ, ഓഡിയോഗ്രാം എന്നിവയുടെ ഉദ്ഘാടനം ബഹു. ധനകാര്യമന്ത്രി ശ്രീ. കെ.എൻ ബാലഗോപാൽ നിർവഹിക്കുന്നു.

Advertisement