25 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ

കൊല്ലം.ഡ്രൈഡേ കളിൽ അമിത വിലക്ക് വില്പന നടത്തുന്നതിനായി അനധികൃതമായി വിദേശമദ്യം സൂക്ഷിക്കുന്നു എന്ന് കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഖലാമുദ്ദീന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ C. ബിജുമോന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിൽ കൊ കിളികൊല്ലൂർ കല്ലുംതാഴം ദേശത്ത് പൂമുഖത്ത് തൊടിയിൽ വീട്ടിൽ ശശിധരൻ (65) എന്നയാളെ വീട്ടിൽ നിന്നും 25 കുപ്പി വിദേശമദ്യവുമായി പിടികൂടി.

വിദേശ മദ്യ വില്പന ശാലകൾ അടഞ്ഞു കിടക്കുന്ന ദിവസങ്ങളിൽ വില്പന നടത്തുന്നതിനായി അളവിൽ കൂടുതൽ മദ്യം വാങ്ങി സൂക്ഷിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ഷാഡോ എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു. പ്രിവൻ്റീവ് ഓഫീസർ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർ നന്ദകുമാർ . എക്‌സൈസ് ഡ്രൈവർ ശിവപ്രകാശ് എന്നിവരെ കൂടാതെ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ സന്ദീപ്കുമാർ, അഭിജിത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ ശശിധരനെ റിമാന്റ് ചെയ്തു.

Advertisement