30.2 C
Kollam
Tuesday 13th October, 2026 | 05:54:45 PM
Home News Local നിയമനത്തില്‍ ദുരൂഹത, ശാസ്താംകോട്ട ബ്ളോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നു

നിയമനത്തില്‍ ദുരൂഹത, ശാസ്താംകോട്ട ബ്ളോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നു

ശാസ്താംകോട്ട. നിയമനത്തില്‍ ദുരൂഹത, ശാസ്താംകോട്ട ബ്ളോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ഇവിടേക്ക് ഈമാസം മൂന്നിന് ആളെ നിയമിച്ച് ഉത്തരവായിരുന്നു. ചെങ്ങന്നൂര്‍ ഡയറ്റിലെ അധ്യാപികയെ ആണ് ഇവിടേക്ക് നിയമിച്ചത്. പക്ഷേ സാധാരണ ദീര്‍ഘകാലം അധ്യാപന പരിചയമുള്ളവരെ നിയമിക്കുന്നതാണ് ഈ തസ്തിക. ഇതിലേക്ക് നിയമിച്ചയാള്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നിയമനം ലഭിച്ച് രണ്ട് വര്‍ഷമായാലേ പ്രൊബേഷന്‍ പൂര്‍ത്തിയാകൂ. രാഷ്ട്രീയ താല്‍പര്യത്തോടെ നടന്ന നിയമനമാകയാല്‍ ഇതൊന്നും പരിഗണിച്ചിട്ടില്ല.

ചെങ്ങന്നൂര്‍നിന്നും റിലീവ് ചെയ്യാത്തത് പി എസ് സി നിയമനം സംബന്ധിച്ച് എസ്ഐടി അന്വേഷണം നടക്കുന്നതിനാലാണെന്നും സൂചനയുണ്ട്. എന്തായാലും തസ്തികയില്‍ആളെത്താത്തത് ദുരൂഹമായി തുടരുന്നു. ഉപജില്ലയിലെ പല പദ്ധതികളും മുടങ്ങിയ നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here