28.1 C
Kollam
Wednesday 9th September, 2026 | 09:02:24 PM
Home News Local സംസ്ഥാനാന്തര കഞ്ചാവ് കടത്ത്; മുഖ്യകണ്ണി അറസ്റ്റില്‍

സംസ്ഥാനാന്തര കഞ്ചാവ് കടത്ത്; മുഖ്യകണ്ണി അറസ്റ്റില്‍

ഓയൂര്‍: സംസ്ഥാനാന്തര കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റില്‍.ആന്ധ്രപ്രദേശ് സ്വദേശിയായ പാങ്കി മഹേന്ദ്രം (43) ആണ് പിടിയിലായത് .
ഒരുമാസം മുന്‍പ് മുകേഷ് എന്നയാളെ രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് കഞ്ചാവ് ലഭിച്ചത് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നാണെന്ന് പോലീസ് കണ്ടെത്തി. പ്രതി മുകേഷില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആന്ധ്രപ്രദേശ് സ്വദേശിയായ പാങ്കി മഹേന്ദ്രം എന്നയാളെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചത്. ആന്ധ്രപ്രദേശിലെ വനമേഖലയില്‍ കൃഷി ചെയ്യുന്ന കഞ്ചാവ് വിശാഖപട്ടണത്ത് എത്തിച്ചാണ് കേരളത്തിലേക്ക് കടത്തിയിരുന്നത്. പ്രതി ആന്ധ്ര, ഒഡീഷ അതിര്‍ത്തിയിലെ വനമേഖലയായ ദാരകൊണ്ട മേഖലയിലെ താമസക്കാരനാണ്. കഞ്ചാവ് കടത്തിയതിന് ഇയാളുടെ പേരില്‍ ആന്ധ്രപ്രദേശില്‍ കേസുകള്‍ നിലവിലുണ്ട്. ഓപറേഷന്‍ തൂഫാന്റെ ഭാഗമായി നര്‍ക്കോട്ടിക് കേസുകളുടെ ഉറവിടം കണ്ടെത്തി കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് നിയന്ത്രിക്കുന്നതിനായി കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണനാണ് നിര്‍ദ്ദേശം നല്‍കിയത്. പൂയപ്പള്ളി എസ്എച്ച്ഒ പി. ഷാജിമോന്റെ നേതൃത്വത്തില്‍ എസ്‌ഐ എം. രജനീഷ്, എസ്‌സിപിഒമാരായ റിജു, ബിനീഷ് എന്നിവരാണ് ആന്ധ്രപ്രദേശിലെത്തി പ്രതിയെ പിടികൂടിയത്.