27 C
Kollam
Tuesday 8th September, 2026 | 12:54:16 AM
Home News Local വിവരങ്ങള്‍ സമയബന്ധിതമായി സെന്‍സസ് പോര്‍ട്ടലില്‍ നല്‍കണം: ജില്ലാ കളക്ടര്‍

വിവരങ്ങള്‍ സമയബന്ധിതമായി സെന്‍സസ് പോര്‍ട്ടലില്‍ നല്‍കണം: ജില്ലാ കളക്ടര്‍

സെന്‍സസ് 2027ന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സമയബന്ധിതമായി സെന്‍സസ് പോര്‍ട്ടലില്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറും ജില്ലാ കളക്ടറുമായ ആനി ജൂലാ തോമസ്. ഓണ്‍ലൈന്‍ യോഗംചേര്‍ന്ന് പ്രവര്‍ത്തനപുരോഗതി വിലയിരുത്തകയായിരുന്നു. വിവരശേഖരണത്തിനായി രൂപീകരിച്ച വീടുകളുടെ സമാഹാരമായ എച്ച് എല്‍ ബികളിലെ വിവരശേഖരണം 40 ശതമാനത്തില്‍ താഴെ ചിലഇടങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം.
വിവരശേഖരണനിരക്ക് കുറവായ മേഖലകളിലെ എന്യൂമറേറ്റര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ ചാര്‍ജ് ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രവര്‍ത്തനം പിന്നിലായ ഇടങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ ഫീല്‍ഡ്തല പരിശോധനകള്‍ നടത്തണം. ഇനിയും പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ 27നുള്ളില്‍ വിവരങ്ങള്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. എ.ഡി.എം, സെന്‍സസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.