26.9 C
Kollam
Monday 10th August, 2026 | 01:48:02 PM
Home News Local നീറ്റ് യു.ജി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ബി. നീരജിനെ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അഭിനന്ദിച്ചു

നീറ്റ് യു.ജി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ബി. നീരജിനെ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അഭിനന്ദിച്ചു

ഇരുപത്തിരണ്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ് യു.ജി പരീക്ഷയില്‍ ദേശീയതലത്തില്‍ 89-ാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ കൊല്ലം ജില്ലയിലെ കൊല്ലക സ്വദേശി ബി. നീരജിനെ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അഭിനന്ദിച്ചു. നീരജിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും അഭിനന്ദനം അറിയിച്ചു. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും നീരജ് കൈവരിച്ച തിളക്കമാര്‍ന്ന വിജയം നാടിനാകെ അഭിമാനത്തിന് വക നല്‍കുന്നതാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

നീരജിനെ അഭിനന്ദിക്കാന്‍ എംപിയോടൊപ്പം കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് നിഷാ സുനീഷ്, ആര്‍എസ്പി ലോക്കല്‍ സെക്രട്ടറി അനില്‍കുമാര്‍ വടക്കുംതല, കൊറ്റതൈയ്യില്‍ സലീം, ഗണേഷ് റാവൂ, അബ്ദുല്‍ സലാം, ബലഭദ്രന്‍ നഹാര്‍ എന്നിവരും ഉണ്ടായിരുന്നു.