25.5 C
Kollam
Wednesday 22nd July, 2026 | 05:01:40 AM
Home News Local ഹരിതഭാവിയിലേക്ക് കൈകോർത്ത് രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ

ഹരിതഭാവിയിലേക്ക് കൈകോർത്ത് രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ

ശാസ്താംകോട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. ‘പ്രകൃതിയെ സംരക്ഷിക്കാം, ഭാവിയെ സുരക്ഷിതമാക്കാം’ എന്ന സന്ദേശം ഉയർത്തി ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രാങ്കണം മുതൽ രാജഗിരി സ്കൂൾ വരെ ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിലെ ആയിരത്തിലേറെ കുട്ടികൾ പങ്കെടുത്ത പരിസ്ഥിതി സന്ദേശവിളംബരറാലി നടന്നു. സ്കൂൾ പിടിഎ പ്രസിഡൻ്റ് ശ്രീ ഗിരികുമാർ ഉദ്ഘാടനം ചെയ്‌തു.

.സമ്മേളനം എംഎൽഎ ശ്രീ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു കൊല്ലം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കോശി ജോൺ ബോധവൽക്കരണ ക്ലാസ് നടത്തി.

സ്കൂൾ ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നിയാസ് എൻ. എ. ഏവർക്കും ആശംസകൾ അർപ്പിച്ചു.

പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കൽ

പ്രകൃതിയോടുള്ള ഹരിതജീവിതശൈലിയുടെ ഉത്തരവാദിത്വബോധം ആവശ്യകത വളർത്തുകയും വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയും ചെയ്തു. വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു‌. ഈ ആഘോഷം വേറിട്ട അനുഭവമായി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ ആവശ്യകത ഓർമ്മിപ്പിച്ച ചടങ്ങ് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു.അധ്യാപിക രൂപ സുകുമാർ സ്വാഗതം ആശംസിച്ചു പ്രോഗ്രാം കോഡിനേറ്റർ ആയ ശ്രീകുമാരി കൃതജ്ഞതയർപ്പിച്ചു.