ശാസ്താംകോട്ട. ഗ്രാമോദ്ധാരണ ഗ്രന്ഥശാലയും ആഞ്ഞിലിമൂട് സെന്റ് മേരീസ് എൽ പി സ്കൂളും ചേർന്നു പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ബിജു പി.ആറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സ്കൂൾ മാനേജർ ഫാദർ ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കൊച്ചുവേലു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
പ്രസ്തുത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അമൃതപ്രിയ, സ്കൂൾ ഹെഡ്മിസ്ട്രസ് മേരി റാണി, കവി ഭൂപേഷ്, ഗ്രന്ഥശാല ഭാരവാഹികളായ അബ്ദുൽ റഷീദ്, കൃഷ്ണകുമാർ, ലാലു കുട്ടൻ പോറ്റി, ജെസി,എന്നിവർ ആശംസകൾ അർപ്പിക്കുകയും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനും ആയ ഹരികുറിശ്ശേരി കുട്ടികൾക്ക് പരിസ്ഥിതി ദിനക്ലാസ് എടുക്കുകയും ചെയ്തു. സമ്മേളനത്തിൽ ഗ്രന്ഥശാല സെക്രട്ടറി സൈറസ് പോൾ സ്വാഗതവും ബാലവേദി പ്രസിഡന്റ് ഹിബ ഫാത്തിമ നന്ദിയും രേഖപ്പെടുത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫാദർ ബിജു ജോസഫും ബ്ലോക്ക് പഞ്ചായത്തംഗം അമൃതപ്രിയയും ചേർന്ന് സ്കൂൾ പരിസരത്ത് മരങ്ങൾ നട്ടു.

































