26 C
Kollam
Sunday 6th September, 2026 | 07:05:39 AM
Home News Kerala ഓപ്പറേഷന്‍ തൂഫാന്‍: യുവാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ തൂഫാന്‍: യുവാവ് അറസ്റ്റില്‍

പൂയപ്പള്ളി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. പള്ളിക്കല്‍ പകല്‍ക്കുറി ലീന സദനത്തില്‍ ജഗന്‍ എന്നറിയപ്പെടുന്ന ഹരിനാരായണന്‍ (26) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 10 ഗ്രാം 890 മില്ലിഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
വെളിനല്ലൂര്‍ പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. പോലീസ് അന്വേഷണത്തില്‍ സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.