26.1 C
Kollam
Friday 11th September, 2026 | 07:09:10 AM
Home News Local കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പ്രവേശന വഴിയില്‍ താത്കാലിക മാറ്റം

കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പ്രവേശന വഴിയില്‍ താത്കാലിക മാറ്റം

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവേശന വഴിയില്‍ താത്കാലിക മാറ്റം. പഴയ പാര്‍സല്‍ ഓഫീസിനും നിലവിലുള്ള ടിക്കറ്റ് കൗണ്ടറിനും ഇടയിലുള്ള വഴി നാളെ മുതല്‍ അടച്ചിടുന്നതായിരിക്കും.
യാത്രക്കാര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകുന്നതിനുമായി കാനറ ബാങ്ക് എടിഎമ്മിന് പിന്‍വശത്തുള്ള നിലവിലെ വഴിയും, പുതിയ പാര്‍സല്‍ ഓഫീസിനും മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗിനും ഇടയില്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ വഴിയും ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുമായിട്ടാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.