27.2 C
Kollam
Saturday 5th September, 2026 | 09:47:13 AM
Home News Local വധശ്രമ കേസിലെ പ്രതികളായ സഹോദരനെയും സഹോദരിയെയും കോടതി വെറുതെ വിട്ടു

വധശ്രമ കേസിലെ പ്രതികളായ സഹോദരനെയും സഹോദരിയെയും കോടതി വെറുതെ വിട്ടു

കരുനാഗപ്പള്ളി:2018ൽ വധശ്രമം ആരോപിച്ച് ശാസ്താംകോട്ട പോലീസ് കേസെടുത്തു കരുനാഗപ്പള്ളി അസിസ്റ്റൻറ് സെഷൻസ് കോടതി മുമ്പാകെ വിചാരണയിലിരുന്ന കേസിൽ പ്രതികളെ വെറുതേ വിട്ടു.കുന്നത്തൂർ പടിഞ്ഞാറ് എട്ടുതുണ്ടിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പുഷ്പകുമാർ (58),സഹോദരി വിജയകുമാരി (63) എന്നിവരെയാണ് കരുനാഗപ്പള്ളി അസിസ്റ്റൻ്റ് സെഷൻസ് കോടതി വെറുതെ വിട്ടത്.

പ്രതികൾക്കെതിരെ ആരോപിച്ചിരുന്ന കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ജെ.മുഹമ്മദ് അമീർ,എസ്.ആഷിഖ് മുഹമ്മദ് സാം സന്തോഷ് എന്നിവർ ഹാജരായി.