26.5 C
Kollam
Wednesday 2nd September, 2026 | 11:23:06 PM
Home News Local യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ചടയമംഗലം: യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ചടയമംഗലം വില്ലേജില്‍ ഇടയ്‌ക്കോട് പാറവിള വീട്ടില്‍ സനല്‍ (29)നെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് IV കോടതി ജഡ്ജി സീമ.സി.എം. ശിക്ഷിച്ചത്. പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
2024 മാര്‍ച്ച് 13-നാണ് കേസിന് ആസ്പദമായ സംഭവം. പോരേടം എന്ന സ്ഥലത്ത് ബൈക്ക് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന ചടയമംഗലം ഇടയ്ക്കാട് സ്വദേശിയായ കലേഷിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതില്‍ ചടയമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവിലെ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ആയിരുന്ന ഷിബുകുമാര്‍.ഡി, സബ് ഇന്‍സ്‌പെക്ടര്‍ അലക്‌സാണ്ടര്‍.എം.എ., എസ്‌സിപിഒ നിഷാദ് നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയാസ്. എ ഹാജരായി.