ശാസ്താംകോട്ട:താലൂക്ക് ആശുപത്രിയുടെ വികസന മുരടിപ്പിന് കാരണം സ്ഥലം എംഎൽഎ യുടെ പിടിപ്പുകേടാണെന്നും അദ്ദേഹം മണ്ഡലത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും യുഡിവൈഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രി പടിക്കൽ സംഘടിപ്പിച്ച കൂട്ടധർണ ഉത്ഘാടനം ചെയ്തുകൊണ്ട് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.
ആശുപത്രി വികസനത്തിനായി 2016ൽ അനുവദിക്കപ്പെട്ട തുകപോലും നാളിതുവരെ വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല.50 കോടിയുടെ വികസനം പത്തു വർഷമായി കടലാസ്സിലാണ്.സംസ്ഥാനത്തെ 139 നിയോജക മണ്ഡലങ്ങളിലെ താലൂക്ക് ആശുപത്രികളിൽ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചിട്ടും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിയമനങ്ങൾ നടത്താൻ കഴിയാത്തത് പരിതാപകരമാണെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റിയാസ് പറമ്പിൽ അദ്ധ്യഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി.യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ്,ദിനേശ് ബാബു,രതീഷ് കുറ്റിയിൽ,എസ്.വേണുഗോപാൽ,അഡ്വ:തോമസ് വൈദ്യൻ,ശ്യാം പള്ളിശേരിക്കൽ,മുൻഷീർ ബഷീർ,അമൃത പ്രിയ,ബിനു മാവിനാത്തറ,വൈ.നജീം,എം .വി നിസാർ,അരുൺ ഗോവിന്ദ്,ഷഫീക് മൈനാഗപ്പള്ളി,അനന്ദു പുത്തൂർ,സജിത്ത് ഉണ്ണിത്താൻ,അരുൺ തൈക്കൂട്ടം,രാഖി പ്രവീൺ,സുജിത,യു.എൽ ലാവണ്യ,ബഷീർ പനപ്പെട്ടി,റെജി മാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

































