Home News Local സർക്കാർ സ്കൂളുകളിലെ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സമ്മാനിക്കാന്‍ പുസ്തകശേഖരണം

സർക്കാർ സ്കൂളുകളിലെ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സമ്മാനിക്കാന്‍ പുസ്തകശേഖരണം

Advertisement


ശാസ്താംകോട്ട.  ബ്ലോക്ക്‌ പഞ്ചായത്തിന്റെ  പരിധിയിൽ വരുന്ന സർക്കാർ സ്കൂളുകളിലെ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സമ്മാനിക്കാന്‍ ശാസ്താംകോട്ട രാജഗിരി ബ്രൂക്ക്‌ ഇന്റർനാഷണൽ സ്കൂളിൽ പുസ്തക ശേഖരണം നടത്തി.

സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി.ഏബ്രഹാം തലോത്തിൽ നേതൃത്വം നൽകിയ ഈ പ്രവർത്തനത്തിലൂടെ  പങ്കുവയ്ക്കലിന്റെ മഹത്വം കുട്ടികളിലേക്ക് പകർന്നുനൽകാൻ സാധിച്ചു. ശേഖരിച്ച പുസ്തകങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത് പ്രതിനിധികളും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ ബോണിഫേഷ്യ , സ്കൂൾ കോഡിനേറ്റർ കൊച്ചുമോൾ സാമുവൽ, ജോജി ടി കോശി, വൈസ് പ്രിൻസിപ്പൽ  മാരായ ടെസ്സി, ബിജിലി സഖ്യം കോഡിനേറ്റർ സുനി ജോസഫ് , രജനി എസ് ബി, കൃഷ്ണപ്രിയഎന്നിവരും ചടങ്ങിൽപങ്കെടുത്തു

Advertisement