25.8 C
Kollam
Sunday 27th September, 2026 | 07:19:56 AM
Home News Local രക്തസാക്ഷിത്വ ദിനാചരണവും ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനവും

രക്തസാക്ഷിത്വ ദിനാചരണവും ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനവും

കരുനാഗപ്പള്ളി: മഹാത്മാഗാന്ധിയുടെ 79 ആം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ചിത്ര പ്രദർശനവും സർക്കാർ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. രക്തസാക്ഷ്യം പരിപാടിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പി സോമരാജൻ ഉദ്ഘാടനം ചെയ്തു.

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.മോഹൻ ദാസ്, കൗൺസിലർമാരായ എസ് സിംലാൽ,എസ്. ഗിരീഷ് കുമാർ, നഗരസഭാ നേതൃസമിതി കൺവീനർ എ. സജീവ്,ജി.മഞ്ജുകുട്ടൻ, രാജേഷ് പുലരി,വി.ആർ ഹരികൃഷ്ണൻ,സുനിൽ പൂമുറ്റം,മോളി സുരേഷ്,ഷീബ,രമേശ്‌.പി,അനിൽ കിഴക്കടത്ത്, ഗോപൻ ചക്കാലയിൽ എന്നിവർ നേതൃത്വം നൽകി.