അനീഷ്യയുടെ ആത്മഹത്യ പ്രേരണ കേസ്; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

Advertisement

കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യ കേസ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എപിപി ശ്യാം കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്നും, മൂന്നുദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം എന്നുള്ള ഉപാധികളോടെയാണ് ജാമ്യം. ജനുവരി 21നാണ് അനീഷ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ജോലി സ്ഥലത്ത് മാനസിക പീഡനം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന അനീഷ്യയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പുറത്താക്കിയെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അനീഷ്യയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്ന രണ്ട് പ്രതികള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തത്.

Advertisement