ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ കാവിനിറത്തില്‍

Advertisement

ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ കാവിനിറത്തില്‍. പുതിയ നിറത്തിലുള്ള ലോഗോ ഇന്നലെ മുതലാണ് വന്നിട്ടുള്ളത്. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. ഇതും ഏറെ വിമര്‍ശനങ്ങളുയര്‍ത്തുന്നുണ്ട്. നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശന്‍ വിവാദത്തിലായിരുന്നു.

Advertisement