കൊല്ലത്തെ എപിപി അനീഷ്യയുടെ മരണം -ഡിഡി പി ക്കും എപിപി ക്കും സസ്പെൻഷൻ

Advertisement

തിരുവനന്തപുരം.പരവൂര്‍ എപിപി ആയിരുന്ന അനീഷ്യയുടെ മരണത്തിനിടയാക്കിയ കൊല്ലം ഡി.ഡി.പി യെയും പരവൂർ എ.പി.പി യെയും സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. കൊല്ലം ഡി.ഡി.പി അബ്ദുൽ ജലീൽ, പരവൂർ എ.പി.പി.ശ്യാം കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് നടപടി.

തൊഴിലിടത്തിലെ മാനസിക പീഡനം, മേലുദ്യോഗസ്ഥനായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടേയും സഹപ്രവര്‍ത്തകരുടേയും പരിഹാസം, അവഗണന, തുടങ്ങി അനീഷ്യയുടെ വാട്‌സ് ആപ്പ് ഓഡിയോ സന്ദേശങ്ങളി ലും ഡയറിക്കുറിപ്പിലും ആരോപണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ആത്മഹത്യയ്ക്ക് കാരണമായ തെളിവിലേക്ക് എത്തിയിട്ടില്ലെന്ന് സിറ്റി ക്രൈംബ്രാഞ്ച് പറയുന്നു. കേസില്‍ ഇതുവരെ അനീഷ്യയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്.

രാഷ്ട്രീയ സമ്മര്‍ദ്ദമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കാത്തതിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ആരോപണം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശപ്രകാരം ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിഡിപിയും അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണത്തിലെ കണ്ടെത്തല്‍ കൂടി ക്രൈംബ്രാഞ്ച് വിലയിരുത്തും.


കുറ്റാരോപിതരെ സസ്പെന്‍ഡ് ചെയ്ത് മാതൃകാപരമായ നടപടികൾ സ്വീകരിച്ചുവരുന്ന സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നുമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ ബോറിസ് പോൾ, സെക്രട്ടറി അഡ്വ മഹേന്ദ്ര കെ.ബി എന്നിവര്‍ പറഞ്ഞു.

Advertisement