കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. താലൂക്ക് ഓഫീസ് ജങ്ഷനില്‍ നിന്ന് പ്രകടനമായി കളക്ട്രേറ്റിലെത്തി ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന് രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു, മകള്‍ ദിയ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 11.30ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിന് കെട്ടി വയ്ക്കാനുള്ള പണം നല്‍കിയത് നെടുമ്പന മുട്ടയ്ക്കാവ് എഎന്‍ കാഷ്യൂ ഫാക്ടറി തൊഴിലാളികളാണ്.
രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പത്രിക നല്‍കാനുള്ള സമയപരിധി നാളെ അവസാനിക്കും. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍ നാളെ പത്രിക സമര്‍പ്പിക്കും.

Advertisement