കടയ്ക്കലില്‍ കാട്ടുപന്നി ഒരാളുടെ ജീവനെടുത്തു

കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ഒരാളുടെ ജീവനെടുത്തു. കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കുന്നം സ്വദേശി മനോജാണ് മരിച്ചത്. ശനിയാഴ്ച രാത്രിയില്‍ മുക്കുന്നത്തിനും കല്ലുതേരിക്കും ഇടയില്‍ വച്ചാണ് ബൈക്ക് യാത്രക്കാരനായ മനോജിനെ കാട്ടുപന്നിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ മനോജ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലിനാണ് മരിച്ചത്. നാല്‍പത്തിയേഴുകാരനായ മനോജ് നേരത്തെ വിദേശത്തായിരുന്നു. നാട്ടിലെത്തി തടിപ്പണി ജോലി ചെയ്യുകയായിരുന്നു.

Advertisement