മലനടയിൽ മലക്കുട മഹാ സമ്മേളനവും മലയപ്പൂപ്പൻ പുരസ്ക്കാര സമർപ്പണവും ഇന്ന്

മലനട:പ്രശസ്തമായ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ മലക്കുട മഹാ സമ്മേളനവും മലയപ്പൂപ്പൻ പുരസ്ക്കാര സമർപ്പണവും ഇന്ന് (ഞായർ) വൈകിട്ട് 5 ന് നടക്കും.സമ്മേളനം ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും.ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പുരസ്ക്കാരം ഏറ്റുവാങ്ങും.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി മുഖ്യപ്രഭാഷണം നടത്തും.കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതിഭകളെ ആദരിക്കും.ചികിത്സാധന സഹായ വിതരണം കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിക്കും.മലനട ദേവസ്വം പ്രസിഡന്റ് കെ.രവി അധ്യക്ഷത വഹിക്കും.ദേവസ്വം സെക്രട്ടറി ആർ.രജനീഷ് സ്വാഗതവും ഖജാൻജി സി.അജയകുമാർ നന്ദിയും പറയും.തുടർന്ന് രാത്രി 7 ന് നൃത്തനൃത്യങ്ങൾ,8 ന് തേക്കടി രാജൻ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ,10 ന് നാഗർകോവിൽ ഗ്യാലക്സി അവതരിപ്പിക്കുന്ന ഗാനമേള.

Advertisement