ബഡ്ജറ്റ് കോപ്പി കത്തിച്ച് പെൻഷനേഴ്സ് പ്രതിഷേധം

ശാസ്താം കോട്ട. സംസ്ഥാന ബഡ്‌ജറ്റ്ൽ പ്രഖ്യാപിച്ച2%ക്ഷാമബത്തഗഡുവിന് മുൻകാല പ്രാബല്യം അനുവദിക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താം കോട്ട സബ് ട്രഷറിക്ക് മുന്നിൽ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ്‌ കുഞ്ഞ് ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷധ വഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ എൻ. സോമൻപിള്ള, നേതാക്കളായ, ജയചന്ദ്രൻ പിള്ള,എം. അബ്ദുൽ സമദ്,ബാബുരാജൻ,ആയിക്കുന്നം സുരേഷ്, ജോൺ മത്തായി തങ്ങൾക്കുഞ്‌,എം ഐ. നാസർഷാ,ശൂരനാട് രാധാകൃഷ്ണൻ,രാധാകൃഷ്ണപിള്ള,സച്ചിദാനന്ദൻപിള്ള,മോഹനൻപിള്ള,ശിവൻപിള്ള,സന്തോഷ്‌ കുമാർ,എം കെ. രാജു,എന്നിവർ പ്രസംഗിച്ചു.

Advertisement