വിദ്യാരംഭം പ്രീ പ്രൈമറി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ശാസ്താംകോട്ട. വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പ്രീ സ്കൂൾ കുട്ടികളെ ഒന്നാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം നൽകി ഗ്രാജുവേഷൻ ചടങ്ങ് നടത്തി. വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ട ചടങ്ങിൽ ഇരുന്നൂറിൽ പരം കുരുന്നുകൾ പങ്കെടുത്തു. പരിപാടിയുടെ ഔപചാരികമായ ഉൽഘാടനം പടിഞ്ഞാറെക്കല്ലട കല്ലട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും, ശാസ്താം കോട്ട കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പി. ടി. എ. പ്രസിഡന്റ്‌ കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ചു.പടിഞ്ഞാറേ കല്ലട ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ, ശാസ്താം കോട്ട ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ തുണ്ടിൽ നൗഷാദ്, സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി. കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർ ഖാൻ, അക്കഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, പ്രീ പ്രൈമറി കോർഡിനേറ്റർ ഷിംന മുനീർ, അദ്ധ്യാപക പ്രതിനിധികളായ സാലിം, സന്ദീപ് ആചാര്യ, റാം കൃഷ്ണൻ, സുബി സാജ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.

Advertisement