കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജനപ്രതിനിധികള്‍ക്കെതിരെ കേസ്

കോതമംഗലം. കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജനപ്രതിനിധികള്‍ക്കെതിരെ കേസ്. ടൗണിലെ സംഘർഷത്തിൽ മാത്യു കുഴൽനാടൻ എംഎല്‍എ, ഇടുക്കി ഡീൻ കുര്യയാക്കോസ് എം പി എന്നിവർക്കെതിരെ കേസ് എടുത്ത് പോലീസ്. മൃതദേഹത്തോടെ അനാദരവ് കാണിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കോൺഗ്രസ്‌ രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി പി രാജീവ്‌. മൃതദേഹം വലിച്ചിഴച്ചത് പോലീസ് എന്ന് മാത്യു കുഴൽനാടന്റെ മറുപടി.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം എംപിയുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ മോര്‍ച്ചറിയില്‍ നിന്ന് ടൗണിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം നടത്താൻ അനുവദിക്കില്ലെന്നായതോടെ പൊലീസ് ബലംപ്രയോഗിച്ചു.

നാലുമണിക്കുറോളം മൃതദേഹവുമായി നഗരമധ്യത്തിൽ പ്രതിഷേധം തുടർന്ന്. ഏറെപ്പണിപ്പെട്ടാണ് പോലീസ് മൃതദേഹം വീണ്ടും മോർച്ചറിയിൽ എത്തിയത്. കോൺഗ്രസ്‌ ജനപ്രതിനിധികളുടേത് സങ്കുചിത രാഷ്ട്രീയ താല്പര്യം മാത്രമെന്ന് മന്ത്രി പി രാജീവ്‌.

കേസ് എടുത്ത് ഭയപ്പെടുത്താൻ ശ്രമിക്കണ്ട. മൃതദേഹത്തോട് അനാദരവ് കാണിച്ചത് പോലീസും സർക്കാരുമെന്ന് MLA മാത്യു കുഴൽനാടൻ പ്രതികരിച്ചു. കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധന സഹായം കൈമാറി. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹം നേര്യമംഗലത്ത് എത്തിച്ചപ്പോഴും പോലീസും, നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Advertisement