സിദ്ധാർഥിൻ്റെ കൊലപാതകത്തിലൂടെ എസ്എഫ്ഐയുടെ പ്രാകൃതമുഖം പുറത്തായി : ഷിബു ബേബി ജോൺ

ശാസ്താംകോട്ട : സിദ്ധാർഥിൻ്റെ കൊലപാതകത്തിലൂടെ എസ്എഫ്ഐയുടെ പ്രാകൃതമുഖം പുറത്തായതായി ആർഎസ്പി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ പറഞ്ഞു.മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ കൊലപാതകമാണ് ഭരണത്തണലിൽ
എസ്എഫ്ഐ നടത്തിയത്.എസ്എഫ്ഐ നടത്തിയ കുറ്റസമ്മതം ഞെട്ടലോടെയല്ലാതെ കേൾക്കാൻ കഴിയില്ല.കലാലയങ്ങളിൽ
എസ്എഫ്ഐക്ക് പ്രത്യേക ഇടിമുറികളും പാർട്ടി കോടതികളും സൃഷ്ടിച്ചാണ് സംഘടനാ പ്രവർത്തനം നടത്തുന്നതെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.ആർഎസ്പി പടിഞ്ഞാറെ കല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ പാർട്ടിയിലേക്ക് പുതുതായി എത്തിയവർക്ക് സ്വീകരണവും നൽകി.ഐക്യകർഷകസംഘം കുന്നത്തൂർ മണ്ഡലം സെക്രട്ടറി റാഫേൽ അധ്യഷത വഹിച്ചു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,ജില്ലാ സെക്രട്ടറി സുഭാഷ്.എസ്.കല്ലട,ആർഎസ്പി
സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ ഇടവനശ്ശേരി സുരേന്ദ്രൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.മുസ്തഫ,തുണ്ടിൽ നിസ്സാർ,പാങ്ങോട് സുരേഷ്,പുലത്തറ നൗഷാദ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ബഷീർ കുട്ടി,വിജയചന്ദ്രൻ നായർ, കെ.രാജി,ബാബു ഹനീഫ,ഷാലി കല്ലട,
ബാബു കുഴിവേലി,ശ്യാം പള്ളിശ്ശേരിക്കൽ,മുൻഷീർ ബഷീർ, മനോജ് കാട്ടിൽ എന്നിവർ സംസാരിച്ചു

Advertisement