പുത്തൂർ മാവടി മഹാവിഷ്ണു ക്ഷേത്രത്തില്‍ വഞ്ചികള്‍ മോഷണം പോയി… മോഷ്ടാവ് യുവതി

Advertisement

കൊട്ടാരക്കര: മാവടി മഹാവിഷ്ണു ക്ഷേത്രത്തില്‍ മൂന്ന് വഞ്ചികള്‍ പട്ടാപ്പകല്‍ മോഷണം പോയി. 26ന് ഉച്ചയോടെയാണ് സംഭവം. ക്ഷേത്രത്തിലെ വഞ്ചികള്‍ യുവാവിനൊപ്പം ബൈക്കില്‍ എത്തിയ യുവതി എടുത്തുകൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മാവടി ജംഗഷന് സമീപം തിരക്കുള്ളയിടത്താണ് ക്ഷേത്രവും. ഉച്ചയോടെ ബൈക്കിന്റെ പിന്നില്‍ എത്തിയ യുവതി ക്ഷേത്രത്തിന്റെ മുമ്പില്‍ ബൈക്കില്‍ ഇറങ്ങി ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ മുന്നിലുള്ള വഞ്ചി, ഉപദേവന്മാരുടെ കോവിലിന് മുന്നിലുള്ള രണ്ടു വഞ്ചിയും എടുത്തു തിരികെ ബൈക്കില്‍ കയറി പോകുകയായിരുന്നു.
പുത്തൂര്‍ മൈലംകുളത്തിന് സമീപം റബ്ബര്‍ തോട്ടത്തില്‍ മൂന്നും വഞ്ചികളും തകര്‍ത്ത നിലയില്‍ പുത്തൂര്‍ പോലീസ് കണ്ടെത്തി. പന്തളത്തിനു സമീപം ഒരു ക്ഷേത്രത്തിലും സമാനമായ രീതിയില്‍ ഒരു സ്ത്രീ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പുത്തൂര്‍ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

ചിത്രം… മാവടി മഹാവിഷ്ണു ക്ഷേത്രത്തില്‍ പകല്‍സമയത്ത് യുവതി വഞ്ചികള്‍ മോഷ്ടിച്ച് ബൈക്കില്‍ കയറാന്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യം

Advertisement