ശാസ്താംകോട്ട കോളേജിൽ കമ്പ്യൂട്ടർ ലാബും കഫെറ്റീരിയയും ഉദ്ഘാടനം ചെയ്തു.

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക കോളേജ് റൂസ ധനസഹായത്തോടുകൂടി നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെയും, കഫറ്റീരിയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. കൊടിക്കുന്നതിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.

ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്,മെമ്പർമാരായ അഡ്വ.എ.അജികുമാർ, ജി. സുന്ദരേശൻ, റൂസ സ്റ്റേറ്റ് കോഡിനേറ്റർ കെ. സുധീർ ഐ.എ.എസ്, കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫ.കെ.എസ് അനിൽകുമാർ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയർമാൻ ജി.ശങ്കർ,ബ്ലോക്ക് പ്രസിഡന്റ് ആർ.സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത, ബ്ലോക്ക് അംഗം തുണ്ടിൽ നൗഷാദ്,വാർഡ് മെമ്പർ രജനി,കൗൺസിൽ സെക്രട്ടറി രാഗി ആർ.ജി, പിടിഎ വൈസ് പ്രസിഡന്റ് വൈ.ഷാജഹാൻ, സെക്രട്ടറി ഡോ.ജയന്തി എസ്,ശ്രീജ.ആർ തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ സി. പ്രകാശ് സ്വാഗതവും കൺവീനർ ഡോ. കെ എസ് പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

Advertisement